കഴക്കൂട്ടം: ഐ.റ്റി നഗരമായ കഴക്കുട്ടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ഒരു കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളാണ്. നയാഗഡ് ജില്ലയിലെ ഗോലക് ബറാനിലെ സുസൻ (38), അംഘോ സിറ്റിയിൽ, ഭാരത് സാഹു (30), എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്. കഴക്കൂട്ടം മേനംകുളം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് കച്ചവടം നടത്തി വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പോലീസ് നിരീക്ഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ വിദ്യാധരൻ, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഒ എം അൻവർ എന്നിവരുടെ നേതൃത്വത്തിൽ എസ്. ഐമാരായ എസ്. ഷാജി, വിജയകുമാർ, സി.പി.ഒ മാരായ ലാൽ, സുജിത്ത്,അരുൺ, ശരത്, നിസാം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.
കഞ്ചാവുമായി ഒറീസ്സ സ്വദേശികളായ തൊഴിലാളികള്‍ അറസ്റ്റില്‍





0 Comments